• eramathoorsuntemple@gmail.com
  • 9947981953

Event Start Date

February 01, 2025

Event End Date

May 07, 2025

Address

Temple premises

Est ei unum illum mucius, nemore alterum

പ്രാധാന്യം 

ആട്ടവിശേഷം - വിശേഷാല്‍ പൂജകളും എല്ലാവര്‍ഷവും വൃശ്ചികം 1 -മുതല്‍ 7 വരെ സപ്താഹ യജ്ഞ പാരായണവും, മേടമാസത്തിലെ പത്താമുദയ നാളില്‍ ആദിത്യപൊങ്കാല - ലക്ഷാര്‍ച്ചന - ഇവ അതീവ പ്രാധാന്യത്തോടുകൂടി സൂര്യക്ഷേത്രത്തില്‍ നടന്നു വരുന്നു. എല്ലാ മലയാളമാസവും 1-ാം തീയതി അഷ്ടദ്രവ്യ ഗണപതിഹോമം, ശനീശ്വരപൂജയും എല്ലാമലയാള മാസത്തിലെ അവസാന ശനിയാഴ്ചയും, രാഹുര്‍പൂജ എല്ലാ മലയാള മാസത്തിലെ അവസാനത്തെ ഞായറാഴ്ചയും നടന്നുവരുന്നു. 

 

ദുഃഖ ഹരണ സൂര്യനാരായണ പൂജ ( കാര്യസിദ്ധി പൂജ) 

( ആദിത്യസഹസ്രനാമ സ്തോത്രം ജപം) 

 ഭഗവാന്‍റെ തിരുസന്നിധിയില്‍ അതിവിശിഷ്ടമായ ദുഃഖഹരണ പൂജയില്‍ നാടിന്‍റെ നാനാദേശത്തുനിന്നും നിരവധി ഭക്തജനങ്ങള്‍ എത്തിചേരുന്നതും. അത്ഭുതകരമായ ഫലസിദ്ധി ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സൂര്യനാരായണ പൂജ വര്‍ഷങ്ങളായി നടന്നുവരുന്നു. എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 7 മൂതല്‍ 9 വരെ ആചാര്യ കൊല്ലം (മാമി) പൊന്നമ്മാളുടെ മുഖ്യകാര്‍മ്മികത്തില്‍ നടന്നുവരുന്നു. 

സന്താനലബ്ദ്ധി, വിവാഹതടസ്സം, ഉദ്യോഗലബ്ദ്ധി, ഋണമുക്തി, വ്യവസായ അഭിവൃദ്ധി, വിദ്യാതടസ്സം, രോഗമുക്തിക്കും ഈ പൂജ അത്യന്തം ഫലസിദ്ധിയുളളതാകുന്നു. ഈ പൂജയില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസത്തെ വ്രതം എടുത്തിരിയ്ക്കണം. 21 മാസം പൂജയില്‍ പങ്കെടുത്ത പുഷ്പാഭിഷേകം ദര്‍ശിച്ച് തൊഴുത്  സൂര്യഭഗവാന്‍റെ ലോക്കറ്റ് സ്വീകരിച്ച് ഭഗവാന്‍റെ അനുഗ്രഹം വാങ്ങുമ്പോള്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉദ്ദിഷ്ട കാര്യങ്ങളും സാധിക്കുന്നതായി ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

 

 

Event Location Map

Share This Event

Do you want to get our quality service for your business?